Advertisement

ദുരന്ത ഭൂമിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായി മാറി പ്രിപ്യാറ്റ്

September 21, 2021
Google News 1 minute Read
Pripyat prepares for tourist influx

ദുരന്ത ഭൂമിയിൽ നിന്ന് വിനോദ് സഞ്ചാര കേന്ദ്രത്തിലേക്കുള്ള മാറ്റത്തിന്റെ കഥയാണ് ഉക്രൈനിലെ പ്രിപ്യാറ്റ് എന്ന നഗരത്തിന് പറയാനുള്ളത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ദുരന്തം, ചെർണോബിൽ ആണവ ദുരന്തം. അതിന്റെ ബാക്കി പത്രമാണ് പ്രിപ്യാറ്റ് എന്ന നഗരം. മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ നഗരം. ഇന്ന് പ്രിപ്യാറ്റ് ഉക്രൈന്റെ ഭാഗമാണ്.

Pripyat prepares for tourist influx

പ്രിപയറ്റിൽ സ്ഥിതി ചെയ്ത ചെർണോബിൽ ആണവോർജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്റ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മനോഹരമായ ഈ കൊച്ചു നഗരം ഒറ്റ ദിവസം കൊണ്ട് പ്രേത നഗരമായി മാറിയ കഥയാണ് പ്രിപ്യാറ്റിന് പറയാനുള്ളത്. ഇനിയും കുറഞ്ഞത് 20000 വർഷമെങ്കിലും വേണ്ടി വരും ഈ പ്രദേശം മനുഷ്യവാസം യോഗ്യമാകാൻ എന്നാണ് വിലയിരുത്തൽ. എന്നിരുന്നാലതും ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് സ്പോട്ടാണ്.

Read Also : യാത്ര പോകണോ? അതും പോക്കറ്റ് കാലിയാകാതെ; എങ്കിൽ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന 5 രാജ്യങ്ങൾ ഇതാ

ഇന്ന് ചെർണോബിലിൽ സർക്കാർ ഡാർക്ക് ടൂറിസം എന്ന പേരിൽ ടൂറിസം പ്രൊമോഷനുകൾ നടത്തുകയാണ്. 30 കിലോമീറ്റർ ദൂരത്തിൽ പടർന്ന് കിടക്കുന്ന ഒരു എസ്കർഷൻ സൈറ്റാണ് ചെർണോബിലിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

Pripyat prepares for tourist influx

ദുരന്തം നടന്ന ചെർണോബിലിൽ നിന്ന് 30 കിലോമീറ്റർ പരിധിയിലുള്ള ജനങ്ങളെയെല്ലാം ആൻ കുടിയൊഴിപ്പിച്ചിരുന്നു. താത്കാലികമായ കുടിയൊഴിപ്പിക്കൽ ആണെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു വരാമെന്ന് കരുതി വീട് വിട്ടിറങ്ങിയ പ്രിപ്യാറ്റിലെ ജനങ്ങൾ ആരും തന്നെ സ്വന്തം വീടുകളിലേക്ക് മടങ്ങി എത്തിയിട്ടില്ല. അന്ന് അവർ ഉപേക്ഷിച്ച നഗരത്തെ പിന്നീട് സഞ്ചാരികൾ പ്രേത നഗരമെന്ന് വിളിച്ചു.

Pripyat prepares for tourist influx

2019 ലെ എച്ച്.ബി.ഒ സീരിസായ ചെർണോബിൽ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പ്രദേശം കൂടാത്ത പ്രചാരമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയത്.

Story Highlights : Pripyat prepares for tourist influx

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here