പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട്

പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. വൈകീട്ട് മൂന്നു മണിക്ക് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സമസ്ത കേരള ജം ഇ യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാ അത്ത്, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുൽ മുജാഹിദീൻ അടക്കമുള്ള പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
Read Also : ഐപിഎൽ 2021: അവിശ്വസനീയ ജയത്തിനു പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ
സോഷ്യൽ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ യോഗം ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചാല്‍ അത് സ്വാഗതം ചെയ്യുമെന്ന് സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പട്ടിരുന്നു.
Story Highlight: -muslim-party-meeting-is-inevitable-and-calls-are-welcome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here