Advertisement

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം

September 23, 2021
Google News 1 minute Read

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു.

Read Also : കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കർദിനാളിനെ സന്ദർശിച്ചു

അതിനിടെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാഴൂരിനെ
നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് നടപടി. വാര്‍ഡില്‍ ജാഗ്രത തുടരും. ആരോഗ്യവിഭാഗത്തിന്റേയും പൊലീസിന്റേയും നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു ഹാഷിമിന്റെ പ്രായം. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം 5 ആശുപത്രികളില്‍ ഹാഷിം ചികിത്സ തേടിയിരുന്നു. മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

Story Highlights: nipha funding for hashim family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here