ഓർത്തോഡോക്സ് സഭ മെത്രാപ്പോലീത്തമാർ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

ഓർത്തോഡോക്സ് സഭ മെത്രാപ്പോലീത്തമാർ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. തോമസ് മാർ അത്തനാസിയോസ്, സക്കറിയ മാർ നിക്ലോവോസ് എന്നിവരാണ് പലയിലെത്തി ബിഷപ്പിനെ കണ്ടത്. നർകോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. അര മണിക്കൂറിലധികം ഇവർ ചർച്ച നടത്തി. എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും തന്നെ ഓർത്തോഡോക്സ് സഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പല സഭകളും പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ, ഓർത്തോഡോക്സ് സഭ ഔദ്യോഗികമായി ഇതുവരെ നിലപാട് ഒന്നും തന്നെ അറിയിച്ചിരുന്നില്ല. ഒരു വി വിഭാഗം മെത്രാപ്പോലീത്തമാർ പാലാ ബിഷപ്പിന്റെ പരാമർശനത്തിനെതിരെ മുൻപ് രംഗത്ത് വന്നിരുന്നു.
Read Also : കോട്ടയം നഗരസഭയിലെ സിപിഐഎം-ബിജെപി ധാരണ; വിമർശനവുമായി കെ സുധാകരൻ
അതേസമയം, മന്ത്രി വി എൻ വാസവൻ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പാലാ ബിഷപ്പിന്റെ പരാമർശത്തിലുണ്ടായ വേദന മന്ത്രിയോട് പങ്കുവച്ചെന്ന് ഇമാം പ്രതികരിച്ചു. നാർകോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പിനെ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ അനുകൂല പ്രസ്താവന നടത്തിയിരുന്നു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ഇമാം ഷംസുദ്ദീൻ മന്നാനി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇമാമിനെ സന്ദർശിച്ചത്. മന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗത്തെ വേദനിപ്പിച്ചെന്നും സാഹചര്യങ്ങൾ രൂക്ഷമാക്കിയെന്നും നേരത്തെ താഴത്തങ്ങാടി ഇമാം പ്രതികരിച്ചിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കൊവിഡ്; ടി പി ആർ 16.27 %, 127 മരണം
ബിഷപ്പ് വിവാദത്തിനടിസ്ഥാനമായ ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നെന്നും പരാമർശം പിൻവലിക്കണമെന്നും കോട്ടയം മുസ്ലിം ഐക്യവേദി അധ്യക്ഷൻ കൂടിയായ ഇമാം പറഞ്ഞിരുന്നു. വിഷയത്തിൽ സമവായ ശ്രമങ്ങൾക്ക് മുൻകൈ എടുത്ത ഇമാം വൈകാരിക പ്രകടനങ്ങളും പോർവിളികളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും താഴത്തങ്ങാടി ഇമാം പറഞ്ഞു.
Story Highlights: Orthodox Metropolitans met Pala Bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here