Advertisement

തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറി; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനം

September 24, 2021
Google News 2 minutes Read
thiruvananthapuram corporation vigilance probe

തിരുവനന്തപുരം കോർപറേഷനിലെ ( thiruvananthapuram corporation ) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ( vigilance probe ) ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം ന​ഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. നികുതിയിനത്തിൽ പിരിച്ചെടുത്ത ലക്ഷണങ്ങളാണ് ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തിയത്.

സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാ​ഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് നഗരസഭ. ഇത് സംബന്ധിച്ച് വിജിലൻസിന് നഗരസഭ പരാതി നൽകും.

Read Also : സ്വന്തം മരണ സർട്ടിഫിക്കറ്റ് വാങ്ങാനാവശ്യപ്പെട്ട് ഫോൺ കോൾ; താനെ കോർപറേഷനെതിരെ പരാതി

ഉള്ളൂർ, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ഈ സോണൽ ഓഫിസുകളിൽ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Story Highlights: thiruvananthapuram corporation vigilance probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here