Advertisement

സ്വന്തം മരണ സർട്ടിഫിക്കറ്റ് വാങ്ങാനാവശ്യപ്പെട്ട് ഫോൺ കോൾ; താനെ കോർപറേഷനെതിരെ പരാതി

July 1, 2021
Google News 0 minutes Read

സ്വന്ത മരണ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് 54കാരൻ താനെ കോർപറേഷനിൽ നിന്ന് ഫോൺ കോൾ. താനെയിലെ മാൻപട സ്വദേശിയായ ചന്ദ്രശേഖർ ദേശായിക്കാണ് ഈ ദുരനുഭവം വന്നത്.

2020 ആഗസ്റ്റിൽ ദേശായിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് വീട്ടിൽ ചികിത്സ തേടിയ ശേഷം സുഖം പ്രാപിച്ചു. ക്വാറൻറൈൻ കാലയളവിൽ, ദേശായിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആരോഗ്യവിഭാഗത്തിൽ നിന്ന് ഒരിക്കൽ ഒരു ഫോൺ കോൾ വന്നിരുന്നു. പിന്നീട മാറ്റ് വിവരങ്ങളൊന്നും തന്നെ അന്വേഷിച്ചിരുന്നില്ല.

കൊവിഡ് ഭേദമായി മാസങ്ങൾക്ക് ശേഷം ദേശായിയെ തേടി വീണ്ടുമൊരു കോളെത്തി. താനെ മുനിസിപ്പാലിറ്റിയുടെ ആരോഗ്യവകുപ്പിൽ നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്ന ഒരു കോളാണ് വന്നിരുന്നത്. തുടർന്ന് ഫോൺ വിളിച്ചയാൾ താനെ മുനിസിപ്പാലിറ്റിയിലെത്തി ചന്ദ്രശേഖർ ദേശായിയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഘട്കോപ്പർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ അധ്യാപകനാണ് ചന്ദ്ര ശേഖർ ദേശായി.

അവർ ചന്ദ്ര ശേഖർ ദേശായിയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. താനാണ് ചന്ദ്രശേഖർ ദേശായി എന്ന് അറിയിച്ചപ്പോൾ അവർ ആശ്ചര്യപ്പെട്ടു. തുടർന്ന് കുടുംബത്തിൽ മറ്റാരെങ്കിലും കൊവിഡ് പിടിപ്പെട്ട് മരണപ്പെട്ടോ എന്നായി അടുത്ത ചോദ്യമെന്നും ദേശായി അറിയിച്ചു.

സംഭവത്തെ തുടർന്ന് ദേശായി താനെ കോര്പറേഷനിൽ നേരിട്ടെത്തി പരത്തി നൽകി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു, എന്നാൽ അവർ തെറ്റ് അംഗീകരിക്കാം തയാറായില്ല. തന്റെ മരണം ഐ.സി.എം.ആർ.ൻറെ പട്ടികയിലുണ്ടെന്ന് പറഞ്ഞ് അവർ ഉത്തരവാദത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. കോർപറേഷൻ അയച്ചുനൽകുന്ന വിവരമല്ലേ ​ഐ.സി.എം.ആറിന്​ ലഭിക്കുകയെന്നായിരുന്നു എൻറെ ചോദ്യം. തുടർന്ന്​ തെറ്റു തിരുത്താനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന്​ അവർ ഉറപ്പു നൽകി, ദേശായ്​ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്​ ചെയ്​തതിൽ തെറ്റുപറ്റിയതാകാമെന്നും ഉടൻ തിരുത്തു​മെന്നും താനെ മുനിസിപ്പൽ കോർ​പറേഷൻ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here