Advertisement

വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്

September 25, 2021
Google News 1 minute Read
bjp will perform well in election says mt ramesh

വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്. സംഘടനയും ആദർശവുമാണ് വലുതെന്ന ഒളിയമ്പുമായി ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ ധാർമിക ബോധം നഷ്ടപ്പെട്ടവർക്ക് ദീനദയാൽ ഉപാധ്യായ് യാണ് മാതൃകയെന്നും എം ടി രമേശ് വ്യക്തമാക്കി. ഭാരതീയ ജനതാപാർട്ടിയുടെ സംഘടനാ ശരീരവും ആദർശത്തിൻ്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാൽ ഉപാധ്യായ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ദീനദയാൽ ജയന്തി ദിനം അനുസ്മരണ സമ്മേളനത്തിൽ അദേഹം പങ്കെടുത്തു.

തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിൻ്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും എന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read Also : തിങ്കളാഴ്ച്ചത്തെ ഹർത്താൽ അനാവശ്യം; സ്‌കൂളുകൾ തുറക്കുന്നതിൽ ആശങ്കയുണ്ട്; കെ സുരേന്ദ്രൻ

അതേസമയം,ബി.ജെ.പി പുനഃസംഘടന വൈകരുതെന്ന് മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്ന് പി.പി. മുകുന്ദൻ പറഞ്ഞു. സംഘടനാ സംവിധാനം നിർജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദൻ അറിയിച്ചു. കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാർട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദൻ വ്യക്തമാക്കി.

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് ഗോപി എം.പി നാളെ ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും.

Story Highlight: bjpleader-mdramesh-against-vmuraleedharan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here