Advertisement

അധികാര സ്ഥാനം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവർത്തകരും; എം ടി രമേശിന് മറുപടിയുമായി കെ സുരേന്ദ്രൻ

September 25, 2021
Google News 1 minute Read

എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്തെത്തി.കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ നവോന്മേഷത്തോടുകൂടി ഊർജസ്വലമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ അധികം പേർക്ക് അധികാരം ലഭിച്ചെന്ന് തോന്നുന്നില്ല, അധികാരമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. കൂടാതെ അധികാര സ്ഥാനം ലഭിക്കാത്തവരാണ് മഹാഭൂരിപക്ഷം പ്രവർത്തകരും അത് തന്നെയാണ് ബിജെപിയുടെ കരുത്തെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കൂടാതെ കോട്ടയം നഗരസഭാ തെരെഞ്ഞെടുപ്പിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കും. എൽഡിഎഫിനേയും യുഡിഫിനേയും പിന്തുണയ്ക്കില്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്. സംഘടനയും ആദർശവുമാണ് വലുതെന്ന ഒളിയമ്പുമായി ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ ധാർമിക ബോധം നഷ്ടപ്പെട്ടവർക്ക് ദീനദയാൽ ഉപാധ്യായ് യാണ് മാതൃകയെന്നും എം ടി രമേശ് വ്യക്തമാക്കി. ഭാരതീയ ജനതാപാർട്ടിയുടെ സംഘടനാ ശരീരവും ആദർശത്തിൻ്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാൽ ഉപാധ്യായ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ദീനദയാൽ ജയന്തി ദിനം അനുസ്മരണ സമ്മേളനത്തിൽ അദേഹം പങ്കെടുത്തു.

തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിൻ്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും എന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read Also : വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റാതിരിക്കാൻ നീക്കം. കെ. സുരേന്ദ്രനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്. കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇപ്പോൾ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സംഘടനാ സെക്രട്ടറി അറിയിച്ചു. അടിത്തട്ടിൽ ബിജെപിയെ ശക്തമാക്കാൻ കെ. സുരേന്ദ്രൻ നടത്തുന്ന നീക്കം വിജയകരമാണെന്നും ബി.എൽ. സന്തോഷ് വ്യക്തമാക്കി. വിഷയത്തിൽ ബി.എൽ. സന്തോഷ് ബിജെപി ദേശീയ അധ്യകഷൻ ജെ.പി. നദ്ദയെ നിലപാടറിയിച്ചു.

Story Highlight: ksurendran-responds-to-vtramesh-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here