പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.പി മെഹറലി അന്തരിച്ചു

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.പി മെഹറലി അന്തരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കത്തെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയുടെ അമരക്കാരനായിരുന്നു. ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളില്‍ പോഗ്രാം മേധാവിയായും കണ്ണൂര്‍ ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. AP moharali
ആകാശവാണിയുടെ സമ്പന്ന കാലത്ത് കോഴിക്കോടും ദേവികുളത്തും കണ്ണൂരിലും എ.പി മെഹറലി പ്രവര്‍ത്തിച്ചു. ഉറൂബ്, അക്കിത്തം, കെ എ കൊടുങ്ങല്ലൂര്‍ തിക്കോടിയന്‍, എന്‍.എന്‍ കക്കാട് എന്നിവരുടെ ശിക്ഷണത്തില്‍ പ്രക്ഷേപണം കാലം ആരംഭിച്ചു. ഒട്ടനവധി റേഡിയോ നാടകങ്ങളും ഡോക്യുമെന്ററികളും ആകാശവാണിക്കായി രചിച്ചിട്ടുണ്ട്.
ആകാശവാണി കണ്ണൂര്‍ നിലയത്തിന്റെ ഡയറക്ടറായായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. മക്കള്‍ക്കൊപ്പം അമേരിക്കയിലെ താമസക്കാലത്ത് എഴുതിയ ‘ആമിഷ സ്ഥലികളിലൂടെ’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോടിന്റെ സാംസ്‌കാരിക മേഖലയുടെ അരങ്ങിലും അണിയറയിലും സജീവ സാന്നിധ്യമായിരുന്നു എ പി മെഹറലി. മൃതദേഹം കോഴിക്കോട് ചുങ്കത്ത് പേട്ട ഖബര്‍സ്ഥാനില്‍ കബറടക്കി.
Story Highlights: AP moharali, akashavani kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here