തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; മാള സ്വദേശിക്കെതിരെ കേസ്

വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂരാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫിസര്‍ സ്ഥിരീകരിച്ചു.

അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ഇന്നലെ സര്‍വന്റെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തത്തയെ കസ്റ്റഡിയില്‍ കൊണ്ടുപോയി.
തത്തയെയോ മറ്റ് വന്യജീവികളെയോ വളര്‍ത്തുന്നത് വന്യജീവി സംരക്ഷണ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത് തിരിച്ചറിയാതെ നിരവധി പേരാണ് തത്തയെ വീട്ടില്‍ വളര്‍ത്തുന്നത്.
Story Highlights: case against man for locked parrot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here