Advertisement

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

September 26, 2021
Google News 1 minute Read

കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം.

പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് ഒരാള്‍ മരിച്ചത്. മറ്റ് നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികളാണ് അഞ്ചു പേരും.

Story Highlights: one dead slab collapsed kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here