Advertisement

രോഹിണി കോടതി വെടിവയ്പ്; പ്രതികളെ ക്രൈംബ്രാഞ്ചിന് കൈമാറി

September 26, 2021
Google News 2 minutes Read
rohini court attack

ഡല്‍ഹി രോഹിണി കോടതി വെടിവയ്പില്‍ അറസ്റ്റിലായ പ്രതികളെ ക്രൈബ്രാഞ്ചിന് കൈമാറി. ഉമങ് യാദവ്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ തില്ലു താജ്പൂരി എന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതി വളപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. rohini court attack

ഇന്നലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ് നടന്നത്. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗൂണ്ടാ തലവന്‍ ഗോഗി അടക്കം നാല് പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു.

കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവയ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ അപലപിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ രംഗത്തുവന്നിരുന്നു.

Read Also : രോഹിണി കോടതിയിലെ വെടിവെയ്പ്; കേസന്വേഷണം ക്രൈംബ്രാഞ്ചിന്

അതേസമയം കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് ഡല്‍ഹി ബാര്‍ കൌണ്‍സില്‍.

Story Highlights: rohini court attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here