Advertisement

മോന്‍സണ്‍ മാവുങ്കലുമായി വഴിവിട്ട ബന്ധമില്ല; മുൻ ഡിഐജി എസ് സുരേന്ദ്രൻ

September 27, 2021
Google News 2 minutes Read

മോന്‍സണ്‍ മാവുങ്കലുമായി വഴിവിട്ടബന്ധമില്ലെന്ന് മുൻ ഡി ഐ ജി എസ് സുരേന്ദ്രൻ. പണമിടപാടുമായി യാതൊരു ബന്ധവുമില്ലെന്നും മോന്‍സണ്‍ കുടുംബ സുഹൃത്താണെന്നും എസ് സുരേന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു. പുരാവസ്തുക്കൾ കാണാൻ ക്ഷണിച്ചപ്പോൾ വീട്ടിൽ പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ മോന്‍സണ്‍ മാവുങ്കലുമായുള്ള പരിചയത്തെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ട്വന്റിഫോറിനോട് പ്രതികരിച്ചു. പ്രവാസി ഫെഡറേഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മോന്‍സന്റെ വസതിയിലെത്തിയത്. തട്ടിപ്പുക്കാരനെന്ന് മാവുങ്കലിനെപ്പറ്റി തോന്നിയിട്ടില്ലെന്നും ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിൽ മോൻസൺ പങ്കാളിയായിരുന്നെന്നും ജിജി തോംസൺ ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടിയുമായി മലയാളി ഫെഡറേഷൻ രംഗത്തെത്തി . മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read Also : മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടി; പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാനത്തുനിന്ന് നീക്കി

അതിനിടെ പുരാവസ്തു വിൽപനക്കാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതേ കോടതിയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.

Read Also : ശ്രീവത്സം ഉടമയെ കബളിപ്പിച്ചത് 100 കോടി വാഗ്ദാനം ചെയ്ത്; മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തല്‍

Story Highlights: Former DIG S Surendran about Monson mavunkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here