Advertisement

പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി പ്രധാനമന്ത്രി; സന്ദർശനം അപ്രതീക്ഷിതം

September 27, 2021
Google News 10 minutes Read
modi visit Parliament Construction Site

അപ്രതീക്ഷിത സന്ദർശനത്തിലൂടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി പ്രധാനമന്ത്രി. ഞായറാഴ്ച രാത്രിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിശോധന. നിർമ്മാണപ്രപർത്തനങ്ങളുടെ പുരോഗതിയിൽ സംത്യപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി തൊഴിലാളികൾ അടക്കമുള്ളവർക്ക് ക്യതജ്ഞത അറിയിച്ചു. ( modi visit Parliament Construction Site )

ഞയറാഴ്ച സെൻട്രൽ വിസ്തയുമായി ബന്ധപ്പെട്ട് പതിവ് പോലെ നിർമ്മാണപ്രവർത്തനങ്ങൾ രാത്രിയിലും തുടരുകയായിരുന്നു. ആഘട്ടത്തിൽ ആരും പ്രതിക്ഷി്ക്കാത്ത ഒരു അതിഥി അവിടേക്ക് എത്തി. വെള്ള കുർത്തയും സുരക്ഷാ ഹെൽമറ്റും ധരിച്ചെത്തിയ ആൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് അറിഞ്ഞതോടെ തൊഴിലാളികൾക്ക് ആവേശമായി. എല്ലാ ഇടത്തും നടന്ന് എത്തിയ പ്രധാനമന്ത്രി തൊഴിലാളികളോട് കുശലം പറഞ്ഞ് നിർമ്മാണപ്രവർത്തനത്തിന്റെ പുരോഗതി ആരാഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണങ്ങൾ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദർശിക്കുന്നത്.

Read Also : സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതിയിൽ താൻ സംത്യപ്തനാണെന്ന് പ്രധാനമന്ത്രി തൊഴിലാളികളോട് പറഞ്ഞു. പ്രധാനമന്ത്രി സന്ദർശിച്ചത് നിർമ്മാണപ്രപർത്തികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഊർജ്ജം നൽകുന്നു എന്ന് തൊഴിലാളികളും പ്രതികരിച്ചു. ഒരു മണി്ക്കൂർ നേരത്തെ സന്ദർശനത്തിന് ശേഷം പത്ത് മണിയോടെ പ്രധാനമന്ത്രി മടങ്ങി.

Story Highlights: modi visit Parliament Construction Site

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here