Advertisement

സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് അവഗണിച്ചു; അട്ടിമറിയുടെ തെളിവുകള്‍ ട്വന്റിഫോറിന്

September 27, 2021
Google News 1 minute Read

സപ്ലൈകോ ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഏലക്കയുടെ സാമ്പിള്‍ സഹിതം നല്‍കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്. ഇതിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു.

ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലിന് തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നില്ല. സപ്ലൈക്കോയ്‌ക്കെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയും പൂഴ്ത്തിയതായി ആരോപണമുണ്ട്. വര്‍ക്കല, വക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത ഏലയ്ക്ക ഗുണനിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭക്ഷ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയത്. ഇതേ കാര്യം വ്യക്തമാക്കി വിജിലന്‍സിനും പരാതി പോയി. ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ഏലയ്ക്ക ഡിപ്പോ മാനേജര്‍മാര്‍ വാങ്ങുകയായിരുന്നുവെന്നും ഇത് ചെറിയ പായ്ക്കറ്റുകളിലാക്കി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏലയ്ക്കയ്‌ക്കൊപ്പം മറ്റു ചില വസ്തുക്കളും കൂട്ടിക്കലര്‍ത്തി വിതരണം ചെയ്തുവെന്നും ആരോപണം ഉന്നിച്ചിരുന്നു. എന്നാല്‍ ഈ പരാതി ഭക്ഷ്യമന്ത്രിയോ വിജിലന്‍സോ വിശദമായി പരിശോധിച്ചില്ലെന്നാണ് ആരോപണം.

ഓണക്കിറ്റിനായി സപ്ലൈകോ ഏലയ്ക്കാ വാങ്ങിയതിലെ ക്രമക്കേടിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചത്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം. ഇതിലൂടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണ്.

Story Highlights: no proper investigation candamom supply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here