വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകനെതിരെ നിയമ നടപടി

ട്വന്റിഫോറിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ജഗദീഷ് ബാബുവിനെതിരെ നിയമ നടപടി. വ്യാജവാർത്ത പ്രചരിപ്പിക്കാൻ തയാറാക്കിയ എക്‌സ്‌ക്ലൂസീവ് എന്ന ഓൺലൈൻ ബ്ലോഗിനെതിരെയും ട്വന്റിഫോർ ക്രിമിനൽ നിയമനടപടി ആരംഭിച്ചു. ( fake news against twentyfour )
സമൂഹ മാധ്യമങ്ങളിലൂടെയും എക്‌സ്‌ക്ലൂസീവ് എന്ന ഓൺലൈൻ ബ്ലോഗിലൂടെയും ട്വന്റിഫോറിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ജഗദീഷ് ബാബുവിനെതിരെയാണ് ട്വന്റിഫോർ നിയമ നടപടി ആരംഭിച്ചത്. പുരാവസ്തു ശേഖരത്തിന്റെ മറവിൽ തട്ടിപ്പ് നടത്തി പിടിയിലായ മോൻസൺ മാവുങ്കലിൽ നിന്ന് ട്വന്റിഫോർ രണ്ടര കോടി നിക്ഷേപം സ്വീകരിച്ചുവെന്നായിരുന്നു ബ്ലോഗിലൂടെയും, സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ജഗദീഷ് ബാബു പ്രചരിപ്പിച്ചത്.
ഫ്‌ളവേഴ്‌സും, ട്വന്റിഫോറും അടങ്ങുന്ന ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ നിക്ഷേപകരുടെ പൂർണ്ണ വിവരങ്ങൾ രജിസ്ട്രാർ ഓഫ് കമ്പനീസിൽ ലഭ്യമാണ്. എന്നിട്ടും ജഗ്ദീഷ് ബാബുവും, എക്‌സ്‌ക്ലൂസിവ് എന്ന മാധ്യമവും വ്യാജ പ്രചാരണം നടത്തുന്നത് പൊതു സമൂഹത്തിൽ ചാനൽ നേടിയെടുത്ത വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ സി.ഉണ്ണികൃഷണൻ മുഖേന നിയമനടപടികൾ ആരംഭിച്ചത്.
Read Also : ‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്
ജഗദീഷ് ബാബു ഇതിനു മുൻപും എഫ്ബിയിലൂടെ ട്വന്റിഫോറിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ട്വന്റിഫോറിനെ കുറിച്ച് സമാനമായ രീതിയിൽ കള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന മറ്റ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും ചാനൽ നിയമനടപടികൾ ആരംഭിച്ചു.
Story Highlights: fake news against twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here