മോന്‍സണുമായി സൗഹൃദം മാത്രമെന്ന് വ്യവസായി കെ.എച്ച്. ജോര്‍ജ്; പുരാവസ്തു വില്‍ക്കാന്‍ മോന്‍സണ്‍ സഹായം തേടിയിരുന്നു

മോന്‍സണ്‍ മാവുങ്കലുമായി സൗഹൃദം മാത്രമെന്ന് വ്യവസായി കെ.എച്ച്. ജോര്‍ജ് ട്വന്റിഫോറിനോട്. മോന്‍സണുമായി പണമിടപാട് ഇല്ലെന്നും സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും ജോര്‍ജ് പറഞ്ഞു. geroge against monson
ആറുമാസം മുന്‍പാണ് മോന്‍സണെ പരിചയപ്പെടുന്നത്. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ മോന്‍സണ്‍ സഹായം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കിട്ടിയ ഖുര്‍ആന്‍ കാലിഗ്രാഫി ടെസ്റ്റില്‍ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പലപ്പോഴായി വാങ്ങിയ 17 ലക്ഷത്തോളം രൂപ തനിക്ക് തരാനുണ്ടെന്നും കെ എച്ച് ജോര്‍ജ് പറഞ്ഞു.
‘ഒരു സുഹൃത്താണ് മോന്‍സണെ പരിചയപ്പെടുത്തിത്തന്നത്. അതിന് ശേഷം, ചില പുരാവസ്തുക്കള്‍ കൈവശമുണ്ടെന്നും അത് വില്‍ക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. അത്തരത്തില്‍ ആദ്യമായി ലഭിച്ചത് ഒരു ഖുര്‍ആന്‍ ആയിരുന്നു. കാലിഗ്രാഫി പരിശോധിച്ചപ്പോഴാണ് മനസിലായത് തട്ടിപ്പാണെന്ന്. മോന്‍സണുമായി മറ്റിടപാടുകളൊന്നുമില്ല. അദ്ദേഹം എന്നോടാണ് പണം വാങ്ങിയത്’. മോന്‍സണിനെതിരെ പരാതി നല്‍കുമെന്നും തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
Read Also : പുരാവസ്തുതട്ടിപ്പ് കേസ്; അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും
ഈയടുത്താണ് ജോര്‍ജിന്റെ തൃശൂരിലെ വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നിര്‍വഹിച്ചത് മോന്‍സണ്‍ മാവുങ്കലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പുരാവസ്തുക്കള്‍ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ വിറ്റിരുന്ന വസ്തുക്കള്‍ വിദേശത്ത് വില്‍ക്കാനുള്ള ചുമതലയും ജോര്‍ജിനായിരുന്നു. ജോര്‍ജിന്റെ പുതിയ സ്ഥാപനത്തില്‍ മോന്‍സണിന്റെ പണം കൂടി നിക്ഷേപിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
Story Highlights: geroge against monson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here