പുരാവസ്തുതട്ടിപ്പ് കേസ്; അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും

പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുന്നു. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ ചോദ്യം ചെയ്യും. monson mavunkal തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.
കെ എച്ച് ജോര്‍ജ് മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുള്ളയാളാണ്. പണം നേരത്തെ വാങ്ങിയിരുന്ന കോഴിക്കോട് സ്വദേശികള്‍ തിരികെ പണം ആവശ്യപ്പെടുമ്പോള്‍ ജോര്‍ജ്, നാല് കോടി അറുപത് ലക്ഷം രൂപ നല്‍കും. അത് ഡല്‍ഹിയില്‍ കൊടുക്കുന്നതോടെ തനിക്ക് കിട്ടാനുള്ള കോടികള്‍ ഉടന്‍ വരും എന്നാണ് പറഞ്ഞുവച്ചിരുന്നത്. ഈയടുത്താണ് ജോര്‍ജിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നിര്‍വഹിച്ചത് മോന്‍സണ്‍ മാവുങ്കലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പുരാവസ്തുക്കള്‍ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ വിറ്റിരുന്ന വസ്തുക്കള്‍ വിദേശത്ത് വില്‍ക്കാനുള്ള ചുമതലയും ജോര്‍ജിനായിരുന്നു. ജോര്‍ജിന്റെ പുതിയ സ്ഥാപനത്തില്‍ മോന്‍സണിന്റെ പണം കൂടി നിക്ഷേപിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതിയെന്നും തെളിഞ്ഞു. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനില്‍ നിന്ന് ഇങ്ങനെ ഇയാള്‍ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസില്‍ ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Read Also : മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി
ആദ്യം 26 ലക്ഷം രൂപയാണ് മോന്‍സണ്‍ വാങ്ങിയതെന്ന് രാജീവ് ശ്രീധരന്‍ പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡെല്‍ഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങള്‍ പറഞ്ഞ് പലതവണ പണം തട്ടി. ആദ്യം നല്‍കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്‍കി എന്നും രാജീവ് ശ്രീധരന്‍ പറയുന്നു.
Story Highlights: monson mavunkal, kh george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here