Advertisement

ഐപിഎൽ 2021; ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം; രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി

September 29, 2021
Google News 1 minute Read

ഐപിഎല്ലിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം, രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. രാജസ്ഥാനെതിരെ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഏഴ് വിക്കറ്റിൻറെ അനായാസ ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. മാക്‌സ്‌വെലിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്.

സ്‌കോർ: രാജസ്ഥാൻ റോയൽസ്-149/9 (20), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-153/3 (17.1) മറുപടി ബാറ്റിംഗിൽ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലയും ദേവ്‌ദത്ത് പടിക്കലും ആർസിബിക്ക് നൽകിയത്.

Read Also : അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ നിന്ന് പുറത്ത്, പകരക്കാരൻ സിമ്രജീത് സിംഗ്

17 പന്തിൽ 22 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിനെ ആറാം ഓവറിൽ മുസ്‌താഫിസൂർ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ വിരാട് കോലി(20 പന്തിൽ 25) റൺ ഔട്ടായി. എന്നാൽ മൂന്നാം വിക്കറ്റിൽ ശ്രീകർ ഭരതും ഗ്ലെൻ മാക്‌സ്‌വെല്ലും അനായാസം റൺസ് കണ്ടെത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസടിച്ചു. 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസിലെത്തിയ ശേഷമാണ് രാജസ്ഥാൻ അവിശ്വസനീയമായി തകർന്നടിഞ്ഞത്. 37 പന്തിൽ 58 റൺസടിച്ച എവിൻ ലൂയിസാണ് രാജസ്ഥാൻറെ ടോപ് സ്കോറർ.

Story Highlight: ipl-2021-live-update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here