Advertisement

ഐപിഎല്‍2021: ബാംഗ്ലൂരിനെതിരെ രാജസ്ഥാന് മികച്ച തുടക്കം, രാജസ്ഥാന്‍ 67 / 0

September 29, 2021
Google News 7 minutes Read

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് മികച്ച തുടക്കം. ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7 ഓവറിൽ 67 /0 എന്ന നിലയിലാണ് രാജസ്ഥാന്‍. 43 റൺസുമായി ലൂയിസും, 24 റൺസുമായി ജൈസ്വാളുമാണ് ക്രീസിൽ.

10 കളിയില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. അതേസമയം, സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. 10 ഇന്നിങ്‌സില്‍ നിന്ന് 433 റണ്‍സ് ആണ് സഞ്ജു നേടിയത്. 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍.

Read Also : ഐപിഎൽ: അവസാന ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങളും രാത്രി 7.30ന്

പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മുംബൈക്കെതിരെ ബാംഗ്ലൂര്‍ ബൗളര്‍മാർ കാഴ്ച്ചവെച്ചത്. ഹാട്രിക്കോടെ നാല് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റുമായി ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തി മാക്സ് വെല്ലും തിളങ്ങി.

Royal Challengers Bangalore XI

Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, George Garton, Shahbaz Ahmed, Harshal Patel, Mohammed Siraj, Yuzvendra Chahal

Rajasthan Royals XI

Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Kartik Tyagi, Chetan Sakariya, Mustafizur Rahman.

Story Highlight: Ipl2021-live-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here