Advertisement

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം

September 29, 2021
Google News 2 minutes Read

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാൻ 149 റൺസ് എടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബാംഗ്ലൂർ 2 ഓവറിൽ 26 റൺസ് എന്ന നിലയിലാണ്. 18 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും, 5 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.

11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസിലെത്തിയശേഷമാണ് രാജസ്ഥാൻ അവിശ്വസനീയമായ തകർച്ചയിലെത്തിയത്. രാജസ്ഥാൻ നിരയിൽ എവിൻ ലൂയിസാണ് ടോപ് സ്‌കോറർ. ലൂയിസ് 58 റൺസാണ് ടീമിനായി നേടിയത്. ബാംഗ്ലൂരിന് വേണ്ടി ഗാർട്ടണും ക്രിസ്റ്റിയനും ഓരോ വിക്കറ്റും ചഹൽ, ഷഹബാസ്അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും നേടി.

ഇതുവരെ 24 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ 11 മത്സരങ്ങളിൽ വിജയിച്ചു.നിലവിൽ പോയന്റ് പട്ടികയിൽ ബാംഗ്ലൂർ മൂന്നാമതും രാജസ്ഥാൻ ഏഴാമതുമാണ്.

Story Highlight: ipl2021-update-score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here