Advertisement

കൊലക്കേസ് പ്രതികളുടെ ഫോൺവിളി; ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

September 29, 2021
Google News 1 minute Read

കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി. അതീവ സുരക്ഷാ ജയിലിലേക്ക് നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Read Also : മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസിയായ സ്ത്രീ; പരാതിക്കാരിയെ അസഭ്യം പറയാൻ സിഐയെ ചുമതലപ്പെടുത്തി മോൻസൺ; ശബ്ദരേഖ ട്വന്റിഫോറിന്

ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ജയിൽ ഡിജിപിയുടെ ഉത്തരവ്. മറുപടിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ചുമതലയിൽ നിന്ന് നീക്കി. ചീമേനി ജയിൽ സൂപ്രണ്ട് സാജനെ വിയ്യൂർ ജയിൽ സൂപ്രണ്ടായി നിയമിച്ചു.

Story Highlight: phone-call-of-murder-accused-vyur-jail-superintendent-suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here