ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. റോക്കി റോയ്, നിഷാന്ത് എന്നിവരാണ് പിടിയിലായത്. കടയ്ക്കാവൂര്‍, അഞ്ചല്‍ സ്വദേശികളാണിവര്‍. കൊല്ലത്തുനിന്നാണ് ഇവര്‍ പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ബൈക്കുകളിലായി കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘമാണിവരെന്ന് അന്വേഷണ സംഘം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
ആലപ്പുഴയില്‍ സെപ്റ്റംബര്‍ 20നാണ് ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തൃക്കുന്നപ്പുഴ പാനൂരിന് സമീപമായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താത്കാലിക നഴ്‌സിംഗ് അസിസ്റ്റന്റായ സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. പട്രോളിംഗിനെത്തിയ പൊലീസുകാരെ കണ്ട് പ്രതികള്‍ ഓടിയതോടെ സുബിന രക്ഷപ്പെടുകയായിരുന്നു.
Story Highlights: two arrested health worker attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here