Advertisement

മോൻസൺ മാവുങ്കൽ കേസ്; നിരോധനം പിൻവലിച്ചു, ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും

September 30, 2021
Google News 1 minute Read

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്താക്കൾക്ക് കോൺഗ്രസ് അനുമതി നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചാനൽ ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോൺഗ്രസ് പിന്നീട് പിൻവലിച്ചത്.

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. ഇടപാടിൽ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് തള്ളിയ സുധാകരൻ, മോൻസൺ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്നാണ് വിവാദങ്ങൾക്കിടെ ഇന്നലെയും കെ സുധാകരൻ പ്രതികരിച്ചത്.

Read Also : ഐപിഎൽ 2021; ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരെഞ്ഞെടുത്തു

തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കിൽ മോൻസണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയരുന്നത് പോലെ മോൻസണിന്റെ വീട്ടിൽ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോൾ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സുധാകരനെതിരായ ആരോപണം എൽഡിഎഫും ആയുധമാക്കുന്നു.സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എൽഡിഎഫ് കൂടുതൽ ബന്ധമുണ്ടെങ്കിൽ അതും പുറത്തുവരട്ടെ എന്ന നിലപാടിലാണ്.

Story Highlight: congress-will-participate-in-channel-debates-on-monson-mavunkal-controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here