Advertisement

മന്ത്രി വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച അവതാരകനെ താക്കീത് ചെയ്ത് സ്പീക്കർ എം.ബി രാജേഷ്

September 30, 2021
Google News 1 minute Read
m b rajesh warn vinu v john

ചാനൽ ചർച്ചക്കിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച അവതാരകന് ശക്തമായ താക്കീതുമായി സ്പീക്കർ എം. ബി രാജേഷ്. അധിക്ഷേപത്തെ വിമർശനമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. തെറ്റു ബോധ്യപ്പെട്ടതുകൊണ്ടാകും പിന്നീട് ഖേദം പ്രകടിപ്പിച്ചതെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

നിയമസഭാ കയ്യാങ്കളിയെക്കുറിച്ചുള്ള ചർച്ചയിലാണ് അവതാരകൻ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പ്രയോഗം നടത്തിയത്. ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ അദ്ദേഹം മാപ്പ് പറഞ്ഞ് തടിയൂരി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു സ്പീക്കർ എം. ബി രാജേഷിന്റെ ഇക്കാര്യത്തിലുള്ള രൂക്ഷ പ്രതികരണം. അവതാരകൻ മാപ്പ് പറഞ്ഞത് ഓർമിപ്പിച്ച സ്പീക്കർ, നിയമസഭയെക്കുറിച്ച് എന്തും പറയാം എന്നു കരുതരുതെന്ന് തുറന്നടിച്ചു.

ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കും എന്നായിരുന്നു അധിക്ഷേപത്തോടുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭാംഗങ്ങളെ അധിക്ഷേപിച്ചതും പിന്നീട് മാപ്പുപറഞ്ഞതും അവതാരകൻ വിനു വി ജോണാണ്.

Story Highlights: Latha Mankeshkar, Birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here