Advertisement

രാജസ്ഥാനിൽ നാല് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു

September 30, 2021
Google News 2 minutes Read
Rajasthan four medical college

രാജസ്ഥാനിൽ നാല് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.മഹാമാരി ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയെ ധാരാളം പാഠങ്ങൾ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ( Rajasthan four medical college )

രാജസ്ഥാനിലെ ബൻസ്വര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലാണു പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുന്നത്. 4 മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം പ്രധാന മന്ത്രി നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ ആരോഗ്യ മേഖലയിൽ ഉണ്ടായ വളർച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാനുള്ള ദേശീയ ആരോഗ്യ നയ രൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധന രേഖപ്പെടുത്തി കഴിഞ്ഞ ദിവസത്തേതിയും 24 ശതമാനം വർധനയാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്.

Read Also : അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടി; മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി

രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 88 കോടി കടന്നു. അതിനിടെ കോവിഡ് വാക്‌സിൻ അടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണനയിൽ . വാക്‌സിനുകളുടെ പ്രതിരോധം നിലനിർത്താനാണ് ബൂസ്റ്റർ ഡോസുകളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിശദമായ ചർച്ചയ്ക്കുശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights: Rajasthan four medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here