പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പിടിയിലായത് പോങ്ങനാട് സ്വദേശി ജിഷ്‌ണു. വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതായി ബന്ധുക്കളുടെ ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്‌തത്.
കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസമാണ് ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥിനി വിഷം കഴിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനി മരിച്ചത്.
കുട്ടിയുടെ ഫോൺ സഹോദരൻ പരിശോധിച്ച ശേഷമാണ് പെൺകുട്ടിക്ക് കാമുകൻ ഉണ്ടായിരുന്നെന്നും. കാമുകനോട് മരിക്കുകയാണെന്നും മെസ്സേജായി അയച്ചതായും കണ്ടെത്തിയത്. പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി.
എലിവിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്‌സാപ് സന്ദേശം പെണ്‍കുട്ടി കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു. പിടിയിലായ പോങ്ങനാട് സ്വദേശി ജിഷ്‌ണു എന്ന യുവാവ് വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്‌തത്.
Story Highlights: 17year- old-girl-death-kilimanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here