Advertisement

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

October 1, 2021
Google News 2 minutes Read
low pressure gujarat storm

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരും. വടക്കൻ അറബിക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. (low pressure gujarat storm)

പശ്ചിമബംഗാളിൽ കനത്ത മഴ തുടരുകയാണ്. അസൻസോൾ, ബാങ്കുറ , മേഖല വെള്ളത്തിനടയിലാണ്. ജാർഖണ്ടിൽ ധൻബാദ് ജില്ലയുടെ വിവിധ ഭാഗങ്ങൾ വെളളത്തിനടിയിലായി. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഞായറാഴ്ചവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് ജാഗ്രതാനിർദ്ദേശം ഉണ്ട്.

Story Highlights: low pressure gujarat storm heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here