കെ.ടി ജലീല്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുമോ എന്നറിയണം; സുപ്രിംകോടതി നടപടിയില്‍ പി.കെ ഫിറോസ്

ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകാനുള്ള അവസരം സ്വയം സൃഷ്ടിച്ചിരിക്കുകയാണ് കെ.ടി ജലീലെന്ന് പി.കെ ഫിറോസ്. ജലീല്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുമോ എന്നറിയണമെന്നും ബന്ധുനിയമന വിവാദത്തിലെ സുപ്രിംകോടതി നിലപാടില്‍ പി.കെ ഫിറോസ് ചോദിച്ചു. pk firos against kt jaleel
പി.കെ ഫിറോസിന്റെ വാക്കുകള്‍:
‘ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ത്തന്നെ ലോകായുക്ത വിധിയെ ഹൈക്കോടതി സ്വാഗതം ചെയ്തിരുന്നു. അതംഗീകരിക്കാതെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. ഇ പ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി ജലീലിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.
അദ്ദേഹം സ്വജനപക്ഷപാതവും അഴിമതിയും നടത്തി, ചട്ടവിരുദ്ധമായി യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് ബന്ധുനിയമനം നടത്തിയെന്ന് സുപ്രിംകോടതി പോലും പറഞ്ഞിരിക്കുന്നു. തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആ ഉറപ്പ് പാലിക്കാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്’. പി.കെ ഫിറോസ് പ്രതികരിച്ചു.
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതരെയാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ ജലീലിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
Read Also : ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ബന്ധുവല്ലായിരുന്നെങ്കില്‍ ജലീലിന്റെ വാദങ്ങള്‍ പരിശോധിക്കുമായിരുന്നു എന്നും കോടതി പറഞ്ഞു. ബന്ധുവിന്റെ നിയമനത്തിന് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Story Highlights: pk firos against kt jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here