Advertisement

ജാമ്യ വ്യവസ്ഥയിൽ ഇളവും കേരളത്തിലേക്ക് പോകാൻ അനുമതിയും തേടി മദനി; ഹർജി തള്ളി സുപ്രിംകോടതി

October 1, 2021
Google News 1 minute Read
sc reject appeal of madani

ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നുമുള്ള പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിംകോടതി തള്ളി. കർണാടക സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ബംഗളൂരു സ്ഫോടനക്കേസ് വിചാരണഘട്ടത്തിലാണെന്ന് കർണാടകം കോടതിയെ അറിയിച്ചു. ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന സുപ്രിംകോടതിയുടെ ജാമ്യവ്യവസ്ഥയ്ക്ക് കൃത്യമായ കാരണങ്ങളുണ്ട്. കേരളത്തിൽ മദനിക്കെതിരെ 24 കേസുകളുണ്ട്. തടങ്കലിൽ കഴിയുന്ന വ്യക്തിയല്ല. എന്നാൽ, നിരീക്ഷണത്തിലാണെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു.

കേരളത്തിൽ ആയുർവേദ ചികിത്സ നടത്തണം, ബംഗളൂരുവിലെ ഭീമമായ വീട്ടുവാടക തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അബ്ദുൽ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights: sc reject appeal of madani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here