സംസ്ഥാനത്ത് കോളജുകളുടെ പ്രവര്‍ത്തനം ഈ മാസം 18 മുതല്‍

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. എല്ലാ പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ഇതോടൊപ്പം തുടങ്ങാം.
Read Also : സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി
സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്നൊഴിവാക്കും. കാവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് പകരം വളണ്ടിയര്‍മാരെ കണ്ടെത്തും.
Story Highlights: colleges reopen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here