Advertisement

സാമ്പത്തിക സംവരണം; സർവേ രീതിയെ എതിർത്ത് എൻ.എസ് .എസ്

October 2, 2021
Google News 1 minute Read
g sukumaran nair

സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്എസ് രംഗത്ത്. മൊബൈൽ ആപ്പ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ രീതി പ്രഹസസനമാകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്‍റെ ആരോപണം.

Read Also : പാലാ ബിഷപ്പിന് എൻ.എസ്.എസിന്റെ പരോക്ഷ പിന്തുണ

Story Highlights: NSS On Financial reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here