Advertisement

ലീഗില്‍ പ്രതിസന്ധിയില്ലെന്ന് പിഎംഎ സലാം; അപശബ്ദങ്ങളില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകും

October 2, 2021
Google News 2 minutes Read
PMA Salam league

മുസ്ലിം ലീഗില്‍ പ്രതിസന്ധിയെന്ന ആശങ്ക നിലനില്‍ക്കുന്നില്ലെന്ന് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപശബ്ദങ്ങളില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ലീഗ് യോഗത്തില്‍ തീരുമാനമായതെന്നും പരസ്പര ധാരണയോടെയുള്ള യോഗമായിരുന്നു ഇന്നത്തേതെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. PMA Salam league മലപ്പുറം മഞ്ചേരിയില്‍ നടന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പരാജയം പഠിക്കാന്‍ കമ്മിഷനെ നിശ്ചയിച്ചു. ഒരു സിറ്റിംഗ് എംഎല്‍എയും സംസ്ഥാന ഭാരവാഹിയും അടങ്ങുന്ന കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. പത്തംഗ സമിതി തയാറാക്കിയ പ്രവര്‍ത്തന നയരേഖ ചര്‍ച്ച ചെയ്ത് ഇന്നത്തെ യോഗത്തില്‍ പാസാക്കി. ജില്ലകളിലും പ്രവര്‍ത്തന സമിതികള്‍ വിളിക്കും. താഴേത്തട്ടിലുള്ള ഘടകങ്ങളുമായും നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെന്നും പിഎംഎ സലാം പറഞ്ഞു.

Read Also : നടപടികൾ കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്; പാർട്ടിക്കെതിരായ പരസ്യ വിമർശനങ്ങൾക്ക് ഉടൻ നടപടി

പാര്‍ട്ടിയുടെ പിന്തുണയോടെയും സഹായത്തോടെയും ‘ഹരിത’ മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ലീഗിന് ഒരു അതൃപ്തിയുമില്ലെന്നും കോണ്‍ഗ്രസിലെ വിഷയങ്ങള്‍ ലീഗ് യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ പോഷക സംഘടനകളില്‍ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും. യൂത്ത് ലീഗും എംഎസ്എഫും അടക്കമുള്ള സംഘടനകളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോള്‍ ആവശ്യമുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.\

Story Highlights: PMA Salam league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here