Advertisement

ഭവാനിപൂരിൽ മമത ബാനർജിക്ക് ലീഡ്

October 3, 2021
Google News 1 minute Read
mamta lead in bhavanipur byelection

പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ലീഡ്. 2,800 വോട്ടുകൾക്കാണ് മമത ലീഡ് ചെയ്യുന്നത്. സംസേർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതാ ബാനർജിക്ക് ഭവാനിപൂരിൽ വിജയം അനിവാര്യമാണ്.

ഭവാനിപൂരിൽ ബിജെപിയുടെ പ്രിയങ്ക തീബ്രെവാളാണ് മമതയുടെ എതിരാളി. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരിൽ മത്സരിച്ചത്.

രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂർ. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസേർഗഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടർമാരാണുള്ളത്.

Story Highlights: mamta lead in bhavanipur byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here