കെ സുരേന്ദ്രനെതിരെ പി.പി മുകുന്ദന്‍; സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയനുസരിച്ച് തീരുമാനിക്കട്ടെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. സംസ്ഥാന അധ്യക്ഷസ്ഥാനം സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയ്ക്കനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പി പി മുകുന്ദന്റെ വിമര്‍ശനം. pp mukindhan
‘പദവി ഒഴിയുന്നതില്‍ വൈകി. പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവച്ചതായാണ് അറിവ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു. ബിജെപി അധ്യക്ഷനാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി എംപിയുമായി ഇന്ന് രാവിലെ പി പി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്നും കൂടിക്കാഴ്ചയില്‍ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നുമായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
പി.പി മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാര്‍ട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്
Story Highlights: pp mukindhan , k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here