കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ സീതാറാം യെച്ചൂരി; ബിജെപിയുടേത് ബ്രിട്ടീഷുകാര്‍ ചെയ്തതിനെക്കാള്‍ വലിയ ക്രൂരത

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷുകാര്‍ കാണിച്ചതിനെക്കാള്‍ വലിയ ക്രൂരതയാണ് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി.
Read Also : യുപിയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം എട്ടായി ; ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച
നാളെ രാജ്യത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളും ഉപരോധിക്കാനാണ് ആഹ്വാനം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഉപരോധ സമരം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
Should we expect our "silent" PM to speak on his party's CM's statement or on his union minister's son allegedly killing farmers in UP, or are those lectures about democracy and rule of law only meant for foreign audiences? https://t.co/QzvqTcvLhU
— Sitaram Yechury (@SitaramYechury) October 3, 2021
Story Highlights: yechuri against up govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here