കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രനിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

കൊവിഡ് നഷ്ടപരിഹാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. covid death compensation
ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം അംഗീകരിച്ചത്. ആറുമാസത്തെ സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖയ്ക്കും സുപ്രിംകോടതി അംഗീകാരം നല്‍കി.
മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആ ഒരു കാരണത്താല്‍ മാത്രം നഷ്ടപരിഹാരം നിഷേധിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. സാധ്യമായതില്‍ വേഗത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു.
Read Also : കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ
നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം സമര്‍പ്പിച്ച ഭേദഗതി ചെയ്ത മാര്‍ഗരേഖയ്ക്കാണ് സുപ്രിംകോടതി അംഗീകാരം നല്‍കിയത്. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
Story Highlights: covid death compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here