കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ. മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കാക്ക ഷാജി. താനൂർ പൊലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ( kakka shaji arrested )
പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനൽ വഴി മോഷ്ടിച്ചതിന് ഈ വർഷം ഷാജിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷാജി വീണ്ടും മോഷണങ്ങൾ നടത്തുകയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തു.
Read Also : ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; പ്രതി അറസ്റ്റില്‍
ഇതിന് പിന്നാലെ പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. തുടർന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഷാജി എന്ന കാക്ക ഷാജിയെ പിടികൂടിയത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഷാജി.
Story Highlights: kakka shaji arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here