Advertisement

സാഫ് കപ്പ്: ഇന്ത്യ ഇന്ന് ഇറങ്ങും; ബംഗ്ലാദേശ് എതിരാളികൾ

October 4, 2021
Google News 0 minutes Read

സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മാല്‍ഡീവ്സില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റില്‍ കരുത്തരായ ഇന്ത്യക്ക് വിജയിച്ചെ പറ്റു. വൈകിട്ട് 4.30നാണ് മത്സരം.

ടൂർണമെന്റ് ജയത്തോടെ തുടങ്ങാൻ ആകും ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീലങ്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മലയാളി താരമായ സഹൽ അബ്ദുൽ സമദിന് ഇന്ന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. എഴു തവണ സാഫ് കപ്പ് നേടിയിട്ടുള്ള ഇന്ത്യക്ക് പക്ഷെ അവസാന ടൂര്‍ണമെന്റില്‍ മാല്‍ഡീവ്സിനു മുന്നില്‍ കിരീടം നഷ്ടമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here