ആഢംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടി; ശ്രേയസ് നായർ എൻസിബി കസ്റ്റഡിയിൽ

ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ശ്രേയസ് നായരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിനൊന്ന് വരെയാണ് ശ്രേയസ് നായരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ ശ്രേയസ് നായർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.
അതിനിടെകേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടി. ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ മയക്കു മരുന്നുമായി ബന്ധപ്പെട്ട പണം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് എൻസിബി, ഇഡിയുടെ സഹായം തേടിയത്. കോർഡേലിയയിൽ നിന്ന് വീണ്ടും മയക്കുമരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ കപ്പൽ ഉടമയെ വീണ്ടും ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.
അതേസമയം അർബാസ് മെർച്ചന്റ്‌ന് ബോളിവുഡിലെ ലഹരി ഇടപാടുകളുമായി നിർണായക ബന്ധമുണ്ടെന്നാണ് എൻസിബിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ അർബാസിനെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി തെളിവെടുപ്പ് തുടരുകയാണ്.
Story Highlights: aryan khan ncb custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here