Advertisement

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് വിവാദം നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

October 5, 2021
Google News 2 minutes Read
assembly session

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് വിവാദം നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പി.ടി തോമസ് എംഎല്‍എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. assembly session സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. ഇതുയര്‍ത്തി ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് പരിമിതി സൃഷ്ടിക്കും.

മോന്‍സണെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിയമവാഴ്ചയെ കുറിച്ച് പൊതുസമൂഹത്തിനുണ്ടായെന്ന് പറയപ്പെടുന്ന ആശങ്ക, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുന്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കം മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വിഷയത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിയും പരോക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു.

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ചയാണ് തുടക്കമായത്. നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

Read Also : പ്ലസ് വണ്‍ സീറ്റ് ക്ഷാമം നിയമസഭയില്‍; അടിയന്തര പ്രമേയം നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി


പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത ഉന്നയിച്ച് ഇന്നലെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു.

Story Highlights: assembly session , monson mavunkal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here