Advertisement

അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ സാധിച്ചില്ല: എംഎസ് ധോണി

October 5, 2021
Google News 2 minutes Read
batters failed accelerate Dhoni

അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ സാധിച്ചില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. 150നോടടുത്തുള്ള സ്കോറാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും അവസാന ഓവറുകളിൽ ബാറ്റർമാർക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെന്നും ധോണി മത്സരത്തിനു ശേഷം പറഞ്ഞു. മത്സരത്തിൽ ചെന്നൈ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. (batters failed accelerate Dhoni)

“150നോടടുത്ത സ്കോറാണ് ഞങ്ങൾ ലക്ഷ്യം വച്ചത്. കുറച്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടതിനു ശേഷം 15-16 ഓവർ ആയപ്പോഴേക്കും പ്ലാറ്റ്ഫോം ആയിക്കഴിഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾക്ക് സ്കോർ ഉയർത്താനായില്ല. പിച്ചിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നു. 150നോടടുത്ത സ്കോർ മികച്ചതായേനെ. ടൂ പേസ്ഡ് വിക്കറ്റ് ആയിരുന്നു അത്. കളി പുരോഗമിക്കെ വേഗം കുറഞ്ഞ പിച്ച് ആയിരുന്നില്ല. ഷോട്ടുകൾ കളിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായി. ഡൽഹി ബാറ്റർമാർക്കും ഈ പ്രതിസന്ധി ഉണ്ടായി.”- ധോണി പറഞ്ഞു.

Read Also : ‘അദ്ദേഹം മാത്രമല്ല ബുദ്ധിമുട്ടിയത്’; ഡൽഹിക്കെതിരായ ധോണിയുടെ ഇന്നിംഗ്സിനെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്. സ്കോർ ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 136-6, ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 139-7.

39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടം ഡൽഹിയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 18 പോയിൻ്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Story Highlights: batters failed to accelerate MS Dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here