ഡ്രൈവിംഗ് ഇത്തിരി വെറൈറ്റിയാണ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വൈറൽ ഓട്ടം…

ഗിന്നസ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. അങ്ങനെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകൾ സ്ഥാപിച്ച് ഗിന്നസ് റെക്കോർഡിലും മറ്റും ഇടംപിടിച്ച നിരവധി പേരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ചിലതെല്ലാം നമുക്ക് അത്ഭുതം ഉണ്ടാക്കുന്നതും നമ്മളെ വിസ്മയിപ്പിക്കുന്നതുമായ കഥകളാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലത്തെ ചരിത്രം സൃഷ്ടിച്ച ആളുകളുടെ ത്രോബാക്ക് വീഡിയോകൾ പലപ്പോഴായി ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പേജിൽ പങ്കുവെച്ചത് നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ചാണ് പറയുന്നത്.
ജഗതീഷ് മണി എന്ന ചെന്നൈ സ്വദേശി തന്റെ ഓട്ടോറിക്ഷ ഇരു ചക്രങ്ങളിൽ മാത്രമായി 2.2 കിലോമീറ്ററോളം ഓടിക്കുന്നതാണ് വീഡിയോ. ആളുകളിൽ കൗതുകമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 2016 ലെ വീഡിയോ ആണ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാം പേജിൽ ത്രോബാക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന് ജഗതീഷ് പ്രതികരിച്ചത്.
ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ നേടുകയും പോസ്റ്റിന് താഴെ ജഗതീഷിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി കമന്റുകളും വന്നിട്ടുണ്ട്. 2.9 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുഴുവൻ സമയ ഓട്ടോ ഡ്രൈവറും പാർട്ട് ടൈം സ്റ്റണ്ട് ആർട്ടിസ്റ്റുമാണ് ജഗതീഷ്. 2016 ൽ ഇരുപത്തിയേഴാം വയസിലാണ് ജഗതീഷ് ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.
Read Also : മഹറായി നൽകിയത് വീൽചെയർ; അതെ, ഇതൊരു മാറ്റത്തിന്റെ തുടക്കം…
“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അത്. ഒരു ഓട്ടോ ഡ്രൈവർക്ക് എന്തുചെയ്യാനാകുമെന്ന് ലോകത്തെ കാണിക്കാൻ എനിക്ക് അവസരം ലഭിച്ച ദിവസം. എന്റെ ആ സ്റ്റണ്ട് ലോകം കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ കഴിവുകൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. ”ജഗതീഷ് പറഞ്ഞു.
ജഗതീഷ് മുമ്പ് റിയാലിറ്റി ടിവി ഷോയായ “ഗിന്നസ് വേൾഡ് റെക്കോർഡ്സ്-അബ് ഇന്ത്യ തോഡെഗ” യിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് ഇന്ത്യയിലെ ജുഹുയിൽ വെച്ച് മോട്ടോർ ട്രൈസൈക്കിളിൽ ഏറ്റവും കൂടുതൽ സൈഡ്-വീൽ ഡ്രൈവിംഗ് നടത്തിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.
Story Highlights: chances of slight rain in kerala