ആഡംബര കപ്പലിലെ ലഹരി പാർട്ടി; ഒരാൾ കൂടി എൻസിബി കസ്റ്റഡിയിൽ

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മയക്കു മരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
അതേസമയം കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് ആര്യൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു. എൻസിബി കസ്റ്റഡി നാളെ അവസാനിക്കും. കേസിൽ ഇതുവരെ പതിനാറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
Story Highlights: one more taken ncb custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here