ഐപിഎല്‍; ടോപ് രണ്ടിലെത്താന്‍ ആര്‍സിബി; മാനം കാക്കാന്‍ ഹൈദരാബാദ്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.
അതേസമയം, ബാംഗ്ലൂരിനെ നേരിടാന്‍ ഒരുങ്ങുന്ന ഹൈദരാബാദ് സീസണ്‍ അവസാനിപ്പിക്കുന്നതിന് മുന്നേ മാന്യമായ ജയം എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഈ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ അവര്‍ 12 മത്സരങ്ങളില്‍ നിന്നും കേവലം നാല് പോയിന്റുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രാജസ്ഥാനെതിരേ മാത്രമാണ് എസ്‌ആര്‍എച്ച് ജയിച്ചത്.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 13 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുള്ള ചെന്നൈയാണ് രണ്ടാമത് നില്‍ക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് അബുദാബിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here