ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം; നാളെ മുതൽ പുതിയ സമയക്രമം

ബെവ്‌കോയുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. മുൻപ് പ്രവർത്തിക്കും പോലെ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയക്രമീകരണത്തിൽ പ്രവർത്തിക്കാം. ( bevco opening closing time )
ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബെവ്‌കോ ഒട്ട്‌ലെറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരുന്നത്. ഈ പ്രവർത്തന സമയത്തിനാണ് നിലവിൽ മാറ്റം വരുത്തിയത്.
സമയമാറ്റം സംബന്ധിച്ച കൃത്യമായ വിവരം എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പതിപ്പിക്കണമെന്നും ബെവ്‌കോ എംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഔട്ട്‌ലെറ്റുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Read Also : മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ
അതേസമയം, മദ്യം വാങ്ങാനെത്തുന്നവർ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ രേഖയോ കയ്യിൽ കരുതണമെന്നാണ് ബെവ്‌കോയുടെ നിർദേശം. ഓഗസ്റ്റ് 11 മുതൽ ഈ നിർദേശം നിലവിൽ വന്നിരുന്നു.
Story Highlights: bevco opening closing time
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!