കൊടകര കള്ളപ്പണ കവർച്ചാ കേസ്; അന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി

കൊടകര കള്ളപ്പണ കവർച്ചാ കേസ് അന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇ ഡി ആവശ്യപ്പെട്ടത് രണ്ടാഴ്ചത്തെ സമയം. പൊലീസിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണെന്നും ഇ ഡി അറിയിച്ചു. സ്റ്റേറ്റ് മെന്റ് ഫയൽ ചെയ്യാനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടതെന്ന് ഇ ഡി.
കൊടകര കള്ളപ്പണ കവർച്ചാ കേസ് ഹൈക്കോടതിയിൽ ഹർജി എത്തിയതിന് ശേഷം പല തവണ ഈ കേസിൽ ഇ ഡി അന്വേഷണം മാറ്റിവെച്ചിരുന്നു. സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ പല തവണ ഇ ഡിയോട് ആവശ്യപ്പെട്ടിട്ടും അവർ ഫയൽ ചെയ്‌തിരുന്നില്ല. കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
/കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ; ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ
പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം കൂടുതൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് പല തവണ ഇഡി പറഞ്ഞതാണ്. കേസിൽ ഇ ഡി ഇന്ന് ആവശ്യപ്പെട്ടത് രണ്ടാഴ്ചത്തെ കൂടി സമയമാണ്.
ഈ കേസ് നേരിട്ട് ഫയൽ ചെയ്യുന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചില്ല. വിവരങ്ങൾ ശേഖരിച്ച് വരുന്നതേയുള്ളു. കൂടുതൽ സമയം വേണ്ടി വരും എന്നാണ് ഇ ഡി പറയുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും ഹൈക്കോടതിയിൽ പരിഗണിക്കും.
Story Highlights: enforcement directorate-needs-more-time-kodakara case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here