Advertisement

ഇന്ധനവില ഇന്നും കൂട്ടി

October 7, 2021
Google News 1 minute Read
fuel price hike

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. fuel price hike

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണിത്.

Story Highlights: fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here