കർഷകർ കല്ലെറിഞ്ഞിട്ടില്ല, വാഹനം ഇടിച്ചു കയറ്റിയതു തന്നെ; കേന്ദ്രമന്ത്രിയുടെ വാദം പൊളിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്

ലഖിംപൂർ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ വാദം പൊളിയുന്നു. കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. സമാധാനപരമായി നടന്നു നീങ്ങുകയായിരുന്ന കർഷകർക്ക് മേൽ യാതൊരു പ്രകോപനവുമില്ലാതെ വാഹനം ഇടിച്ചു കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കർഷകർ കല്ലെറിഞ്ഞതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് കർഷകരുടെ മേൽ കയറുകയായിരുന്നുവെന്നാണ് അജയ് മിശ്ര പറഞ്ഞത്.
ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപൂരിലെ കർഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്.
അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിനിടെ പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് നേരെയാണ് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റിയത്. നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച കർഷകരിൽ ഒരാൾക്ക് പത്തൊൻപത് വയസ് മാത്രമാണ് പ്രായം. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
The video is crystal clear. Protestors cannot be silenced through murder. There has to be accountability for the innocent blood of farmers that has been spilled and justice must be delivered before a message of arrogance and cruelty enters the minds of every farmer. ???? pic.twitter.com/Z6NLCfuujK
— Varun Gandhi (@varungandhi80) October 7, 2021
Story Highlights: lakhimpur kheri new video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here