അടുത്ത വർഷം ചെന്നൈയിൽ തന്നെ ഉണ്ടാവും; കളിക്കുമോ എന്നുറപ്പില്ല: എംഎസ് ധോണി

അടുത്ത വർഷം ഐപിഎലിൽ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി. അടുത്ത സീസണിലും ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നും കളിക്കുമോ എന്നത് പല കാര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ധോണി വ്യക്തമാക്കി. (ms dhoni ipl csk)
“അടുത്ത വർഷവും നിങ്ങൾക്ക് എന്നെ ചെന്നൈക്കൊപ്പം കാണാം. പക്ഷേ, ഞാൻ ചെന്നൈക്കായി കളിക്കുമോ എനത് പല കാര്യങ്ങളും പരിഗണിച്ചേ തീരുമാനിക്കൂ. പുതിയ രണ്ട് ടീമുകൾ വരുന്നുണ്ട് എന്നതാണ് അതിലെ ഏറ്റവും ലളിതമായ കാരണം. ആരെയൊക്കെ നിലനിർത്താം എന്നത് നമുക്കറിയില്ല. എത്ര വിദേശികൾ ഉണ്ടാവാമെനോ, നിലനിർത്താവുന്ന ഇന്ത്യൻ താരങ്ങൾ എത്രയെന്നോ ഒന്നും നമുക്കറിയില്ല. അതുകൊണ്ട് തന്നെ പല അനിശ്ചിതത്വങ്ങളും ഉണ്ട്. നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞാലേ എന്തെങ്കിലും തീരുമാനിക്കാൻ കഴിയൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.”- പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ ടോസിനു ശേഷം ധോണി പറഞ്ഞു.
Read Also : ഐപിഎൽ: ചെന്നൈക്ക് ബാറ്റിംഗ്; പഞ്ചാബിൽ ഒരു മാറ്റം
അതേസമയം, ചെന്നൈ ചെപ്പോക്കില്‍ തന്‍റെ വിടവാങ്ങല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നാണ് സാമൂഹിക മാധ്യമത്തില്‍ ആരാധകരോട് സംവദിച്ച ധോണി പറഞ്ഞത്. ‘വിടവാങ്ങലിന്‍റെ കാര്യം വരുമ്പോൾ, നിങ്ങള്‍ക്ക് ഞാന്‍ സി.എസ്.കെക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ കഴിയും. അതാണ് എന്‍റെ വിടവാങ്ങല്‍ മത്സരം. എനിക്ക് വിട നല്‍കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഞങ്ങള്‍ ചെന്നൈയിലേക്ക് വരും. എന്‍റെ അവസാന മത്സരം അവിടെ വെച്ച് കളിക്കണമെന്നും എന്‍റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു’ ധോണി പറഞ്ഞു.
പദ്ധതികള്‍ തയ്യാറാക്കി അതുമായി മുന്‍പോട്ട് പോകുന്ന ടീമാണ് ചെന്നൈ. പദ്ധതികള്‍ നന്നായി നടപ്പിലാക്കിയാല്‍, ചെറിയ കാര്യങ്ങള്‍ പോലും നന്നായി ചെയ്യാനായാല്‍ അതിന്റെ ഫലം ലഭിക്കും. ഈ നിമിഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളുടെ കഴിവിന് അനുസരിച്ച് കളിച്ചാല്‍ ഏതൊരു ടീമിനേയും ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനാവും. എതിരാളികള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കണം എങ്കില്‍ അവര്‍ക്ക് വളരെ നന്നായി കളിക്കണം, ഡോണി പറഞ്ഞു.
സി.എസ്.കെയുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ദീപക് ചഹര്‍, ഇംറാന്‍ താഹിര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണി ആരാധകരുടെ ചോദ്യത്തിന് ലൈവ് സെഷനിലൂടെ മറുപടി പറഞ്ഞത്.
Story Highlights: ms dhoni about ipl csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here